11.19.2011

****മകനെ നിന്നോട് ******

****മകനെ നിന്നോട് ******


ജീവന്റെ ജീവനാം എന്‍ കണ്മണി 
സ്വത്തിനും സ്വത്തായ നിധിയെനിക്ക്
എന്നിലെ അമ്മയ്ക്ക് അസ്ഥിത്വമെകി നീ 
ഉമ്മകള്‍ കൊണ്ടിന്നു പൊതിയുന്നുവോ 


മനസ്സിന്‍റെ നന്മയില്‍ നീ വളര് 
മനസ്സാക്ഷിയും നീ കാത്തിടേണം
നേരിന്റെ വഴിയെ നീ നടക്കൂ
അറിവിന്റെ തേരില്‍ നീ കയറൂ


എളിമതന്‍ അലങ്കാരം തലയില്‍ ധരിക്കൂ
വിനയത്തിന്‍ അങ്കിയും നീയണിയൂ
സ്നേഹം നിനക്ക് കളിതോഴനാകട്ടെ
ബഹുമാനവും നീ കയ്യില്‍ കരുതൂ 


ചിരിയുടെ ചേലില്‍ ചായം പുരട്ടരുതെ
മൂത്തവര്‍ വാക്ക്‌ നീ ചവിട്ടിയരക്കരുതെ 
കളിയായ്‌ പോലും നോവരുതാര്‍ക്കും
കാപട്യവും നീ വഴിയില്‍ കളയുക 


കാലത്തിന്‍ മാറ്റത്തില്‍ മറക്കരുതെ
നിന്നിലെ നന്മയും സ്നേഹവും നീ 
നിന്നെ ലാളിക്കും ഈ കയ്കളെ 
വലിചെറിയരുതെ നീ ഒരു കാലത്തും


താങ്ങായ് തണലായ്‌ നിനക്കിന്ന് ഞങ്ങള്‍ 
നിന്‍  താങ്ങും ആവശ്യമാകുമെന്നറി യുക 
ഇനിയുമേറെ മനസ്സിലുണ്ടല്ലോ
വഴിയെ ഞാനും ചൊല്ലിതരാമത്.