11.19.2011

വിളികള്‍അന്നം കഴിച്ചവന്‍
അന്തിച്ചുറങ്ങുന്നു
അന്നം കാണാത്തവന്‍
ചിന്തിചിരിക്കുന്നു..


തിന്നു മടുത്തവര്‍
നടന്നു മടുക്കുന്നു
തിന്നതിന്‍ പാപം
മരുന്നില്‍ തടുക്കുവാന്‍


ഉന്നംപിടിച്ചാല്‍
അണ്ണാനും വീഴും
അന്നമതാവും
മറ്റൊരുവന്

കണ്ണീരും ചിരിയും 


കണ്ടെരിയുന്നു 


നിലവിളക്കിന്‍ തിരി
വിധിയുടെ കളിയില്‍ 


വിധവകള്‍ വിതുമ്പുന്നു


ശിഖരമില്ലാ മരത്തില്‍


കുഞ്ഞുപക്ഷി കരയുന്നു