11.27.2011

കണ്ണുകള്‍___

ഇരുട്ടത്ത്‌ കണ്ട കണ്ണുകള്‍
ഒരു പുസ്തകം തിന്നുകയായിരുന്നു 
ഒരു മെഴുതിരി നാളം 
ഉറക്കത്തിന്റെ ആലസ്യത്തില്‍ 
ഒന്നാടി ഉലഞ്ഞു
ആ പുസ്തകതാളുകളും കണ്ണുകളും
അപ്പോഴും എന്തിനോ
വാശിപിടിച്ചുകൊണ്ടിരുന്നു.