11.26.2011

‎_______എന്‍റെ കാര്യം______

മാനത്ത് ചിത്രം വരയ്ക്കുന്ന
പക്ഷിയെ നോക്കി 
ചിത്രം തീരുന്നതും കാത്തു ഞാന്‍

വീണോരാ മരം
തേങ്ങിക്കൊണ്ട്
നിഴല്‍ തിരികെ ചോദിക്കുന്നു

ആകാശത്തിന്‍റെ
അതിരുതേടി ഒരു കാറ്റ്
നക്ഷ്ത്രങ്ങളോട് വഴി ആരായുന്നു

വസന്തത്തില്‍ വഴിതെറ്റി
ഒരു കുഞ്ഞു ചിത്ര ശലഭം
പാറി നടന്നു .

ഒരു മഴത്തുള്ളി തട്ടിയിട്ട
പൂവിതള്‍ കുടയാക്കി ഉറുമ്പുകള്‍
വേഗത്തില്‍ കൂട്ടിലേക്ക്

ഒരു മണിശബ്ദം
മണിയോട് തിടുക്കത്തില്‍
യാത്ര പറയുന്നത് കേട്ടു

എനിക്കിനി എന്‍റെ കാര്യം
എന്‍റെ കൂട്ടില്‍
ഞാനുമൊന്നു മയങ്ങട്ടെ