11.26.2011

.....ഹൈക്കു....."പൂക്കള്‍ കൊഴിഞ്ഞപ്പോളാണ് 

പക്ഷിക്കുഞ്ഞുങ്ങള്‍
പുറം ലോകം കണ്ടത്"


"ഒരു മഴത്തുള്ളി 

തട്ടിയിട്ട പൂവിതള്‍ 
ഉറുമ്പ്കളുടെ കുടയായ്‌" "


"വസന്തത്തില്‍ 

വഴിതെറ്റി 
ഒരു കുഞ്ഞു ചിത്രശലഭം"


"ഒരു മണിശബ്ദം 

മണിയോട് 
തിടുക്കത്തില്‍ യാത്ര പറയുന്നു"


"മാനത്ത് ചിത്രം വരയ്ക്കുന്ന

പക്ഷിയെ നോക്കി 
ചിത്രം തീരുന്നതും കാത്തു ഞാന്‍" "


"നിഴലിനെ 

തിരികെ ചോദിക്കുന്നു,
മുറിഞ്ഞു വീണൊരു മരം ."


"കുറച്ചു വാക്കുകള്‍ 

മൌനത്തില്‍ എടുത്തുവച്ചു
അവ സുഗമായൊന്നുറങ്ങട്ടെ"


"ഉറക്കത്തിലെ സൌഹൃദ സന്ദര്‍ശനം 

സ്വപ്നങ്ങള്‍ക്ക് വിലയില്ലാതാക്കിയോ
ഒരു തിരി സ്വപ്നങ്ങളകറ്റാന്‍ കണ്ടു"