11.22.2011

തട്ടിക്കൂട്ട്....

വാനം കരഞ്ഞു 
ഭൂമി ചിരിച്ചു 
ഒളിപ്പിച്ച വിത്ത്
കണ്ടെത്തും നേരം 


ദാനം കിട്ടിയ ജീവിതം
ധ്യാനിച്ചു തീര്‍ക്കുന്നു 
ജ്ഞാനികള്‍ പലരും


രാത്രിയുടെ ഇരുട്ടില്‍ ,
ഉടല്‍ നഷ്ടപ്പെട്ട് പകല്‍ .
കണ്ണീരൊപ്പാന്‍ കാമുകന്‍ 
അണഞ്ഞ നേരം 
പുനര്‍ജനിച്ചു


ചിറകറ്റ ഈയ്യാന്‍ 
ചിന്തിചിരിക്കുന്നു 
പറക്കുന്ന കൂട്ടത്തില്‍ 
കണ്ണും നട്ട്


വെയില്‍ കാഞ്ഞൊരു മരം
തീ കാഞ്ഞ നേരത്തു
ചാരമായ്‌ നീറി
കുലയില്‍ മധുരമായ്‌ 
പിന്നെയും ചിരിച്ചു


ഗൂഡസ്മിതങ്ങളില്‍ ,
അലറുന്ന വാക്കുകള്‍ ബധിരരായി
അന്ധത നടിക്കുന്നു കണ്ണുകള്‍ 
ഉറക്കം നടിക്കുന്നു മനസ്സാക്ഷിയുംസൂര്യന്‍റെ വാളാല്‍

മഞ്ഞിനു മരണം 


നാവിന്‍റെ വാളില്‍


മനസ്സിന് തേങ്ങല്‍