11.19.2011

‎****സത്യം*****


നിന്‍ശ്വാസം പോലും 
നിന്‍ സ്വന്തമല്ല
നിന്‍ മേനി പോലും 
നിനക്കന്യമാകും
മുഴങ്ങുമീ സത്യങ്ങള്‍
കേള്‍ക്കുന്നില്ലേ നീ
പരമാര്‍ത്ഥ സത്യവും
കള്ളമെന്നാണോ,
പഠിച്ചിട്ടും അറിയാത്ത
പാഠങ്ങളെ നീ
തുരുങ്കിലടക്കാന്‍
പാട് പെടുന്നോ
ദിനരാത്ര ചക്രങ്ങളില്‍
അടുക്കുന്നോരാ സത്യം
അകലുകയില്ലെന്നും
മറക്കരുതേ നീ.