Labels

11.15.2011

******* മനസ്സാക്ഷി *******

*******  മനസ്സാക്ഷി  *******

മനസ്സിന്‍ ചിന്തകള്‍ പോരിന്നിറങ്ങി,
മനസ്സാക്ഷിതന്‍ മനസ്സോ വിങ്ങിപ്പോയി,
മായാത്ത നന്മതന്‍ മാറാപ്പ് പേറി,
മനസ്സൊരു നിമിഷ യാത്രപോയി.

മറവികള്‍ മായം ചേര്‍ക്കുന്ന മനുജരില്‍,
മനസ്സാക്ഷിയും മറവിതന്‍ കുപ്പായമോന്നു വാങ്ങി.
മായാത്ത പുഞ്ചിരി നാട്യം ചുണ്ടില്‍ തിരുകി,
മിന്നുന്ന ചമയങ്ങളില്‍  രൂപം മിനുക്കി

മണ്ണിതില്‍  ഇന്നു മാന്യനായ്‌ മാറുവാന്‍ 
മനസാക്ഷിപോലും കടമെടുക്കേണം
മങ്ങുന്ന ചായങ്ങളില്‍  നിന്നേറേ ദൂരം 
മനസ്സാക്ഷിതന്നിലെ മറനീക്കുവാന്‍

മനസ്സാക്ഷിയില്ലാ മനുഷ്യന്യായ്‌,
മരപ്പാവകള്‍ ഉടലുകള്‍ ചലിക്കുന്നിതാ...
മനസ്സിന്‍ തുടിപ്പുകള്‍ മാറിമറിയുന്നു,
മിടിപ്പിന്‍ താളമോ പിഴക്കും പൊടുന്നനെ 

മനുഷ്യ യന്ത്രമത് നിലക്കുന്നു 
മനസ്സില്ലാതെ മരിക്കുന്നു ..
മനസ്സാക്ഷിയും ....പിന്നെ മനുഷ്യനും.


No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "