11.09.2011

********നെറികേടുകള്‍**********

ഇന്നിന്റെ നേരിന്നു
നെറികേടു കൂട്ട്
കരയാത്ത കണ്ണിനും 
കണ്ണീരു കടം വേണം
മനസ്സാക്ഷിയില്ലാ 
മനസ്സുകള്‍ ചിരിക്കുന്നു.
വിത്തിലും വിളയുന്നതു  വിഷം


അമ്മിഞ്ഞ പോലും  
വിഷമയമല്ലോ
ചിരിയിലും ഇന്ന് 
തേങ്ങലിന്‍ ഈണം ,
ദീര്‍ഘനിസ്വാസങ്ങള്‍ക്ക് 
ആശ്വാസമെവിടെ?
വേരില്ലാ  മരത്തിനും 
തായ്‌വേര് കാണും .


കൂടില്ലാ പക്ഷിക്കും 
കുഞ്ഞുങ്ങളുണ്ട്
മൌനവും മറയുന്നു 
മടിയൊന്നുമില്ലാതെ 
മറക്കാത്ത സ്വപ്നത്തിനു 
പലനിറം കൂട്ട്
പണം കായ്ക്കും മരത്തിനും 
കോടാലി വേണം


കോമാളി വേഷങ്ങള്‍ 
കെട്ടിയാടുന്നവര്‍
ചിരിച്ചും കരഞ്ഞും 
മുഖം മറക്കുന്നു
മാന്യതക്കും മനസ്സാക്ഷി 
രണ്ടത്രെ
കാണാത്ത മുഖങ്ങളില്‍ 
വിരിയുന്നു പലരസം


സത്യത്തിനെന്നും ചെറുപ്പമാണ്
തിരിച്ചറിയാത്തൊരു 
ചിത്രമാണ്
യാത്ര ചോദിക്കാതെ 
നിന്‍ ശ്വാസവും മറയും 
കപട സ്നേഹത്തിനോ 
ആയുസ്സുമില്ലാ


ഒരുവന്‍റെ വിയര്‍പ്പിനാല്‍
അപരന്നുയരുന്നു
പട്ടിണി മാറ്റുവാന്‍ 
എച്ചിലുകള്‍ തികയുമോ?
ഓടുന്ന കാലത്തില്‍ 
ഇടക്കില്ല വിശ്രമം 
അന്ത്യ ദിനത്തിനോ 
അറിയിപ്പുമില്ലാ


ഓടുന്ന വണ്ടിയില്‍ 
ചാടിക്കയറി നീ
ലക്ഷ്യത്തിലെത്താതെ 
ഇടക്കിറങ്ങുന്നു .