കാണാത്ത സ്വപ്നത്തിനു മരണമില്ലാ,
മുളയ്ക്കാത്ത ചിറകിന്നാകാശമില്ല,
വിടരാത്ത പൂവിന്‍ സുഗന്ധമെവിടെ ,
പെയ്യാത്ത മഴക്കെന്ത് മണ്ണിന്‍ മണം,
പാടാത്ത പാട്ടിന്‍റെ ഈണമുണ്ടോ,
പറയാത്ത കഥകള്‍ക്കവകാശിയുണ്ടോ,
വിരിയാത്ത ചിരിയുടെ ചേലതെന്ത്,
കുളിരാത്ത മഞ്ഞിന്നു പേരതുണ്ടോ,
ജനിക്കാത്ത കുഞ്ഞിനും ജന്മനാളോ,
രുചിക്കാത്ത തേനിനും മധുരമല്ലേ,
കേള്‍ക്കാത്ത നാദത്തിനും ശബ്ദമുണ്ടോ,
നടക്കാത്ത സ്വപ്നതിന്നു പ്രതീക്ഷയുണ്ടോ,
ശ്വസിക്കാത്ത ജീവനത് ഭൂവിലുണ്ടോ,
നന്മക്കും പകരമായ് തിന്മയുണ്ട്,
സ്നേഹം കൊതിക്കാത്ത ഹൃദയമുണ്ടോ,
നല്ലത് ചെയ്യുവാന്‍ നന്മ വേണം,
മനസ്സിന്നു വേണമൊരു മനസ്സാക്ഷിയും,
സമയമത് വെറുതെ നീ കളഞ്ഞതെന്തേ,
പാഴ്നിലത്തില്‍ വീണ വിത്തിനായി,
അറിയാതെ അറിയുന്ന സത്യങ്ങളും,
പറയാതെ പറയുന്ന മൌനങ്ങളും,
അറിയാത്ത ഭ്രാന്തി ന്നു ലഹരിയുണ്ട്,
ഉള്ളിന്‍റെയുള്ളില്‍ ,ഒരു കെട്ടുചോദ്യമുണ്ട്.
No comments:
Post a Comment
" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "