11.02.2011

നോസ്ടാല്‍ജിയ .....

പഴമയുടെ ഗന്ധമത് 
തികട്ടുന്നു ഓര്‍മ്മകളില്‍,
പെയ്തോഴിഞ്ഞോരാ 
മഴയുടെ കുളിരും ,
മാമ്പഴതിന്‍ മണവും മധുരവും 
കനവുകളില്‍,
വിങ്ങിയ ദിനങ്ങളോ 
നിധിപോല്‍ കരുതുന്നു.
തിണര്‍ത്തു മാഞ്ഞോരാ പാടുകള്‍ 
വീണ്ടും ചുവക്കുന്നു.
കട്ടെടുതോരാ ചക്കരതുണ്ടത് 
വായില്‍ കിടക്കുന്നു,
തോട്ടിലെ കുഞ്ഞുമീനിനായ്‌ 
തോര്‍ത്തൊന്നു വേണം,
കൂട്ടോന്നു കൂടി 
ക്കളിക്കുവാന്‍ കൊതിയായ്‌.
അമ്മകയ്യാല്‍  ഉരുളയത് വേണം,
തൊടിയിലായ്‌ ഓടിനടക്കുന്നു 
ബാല്യവും,
തുമ്പിതന്‍ പിന്നാലെ 
പാറുന്നു ഓര്‍മ്മകള്‍;
പിന്നെയോ നഷ്ടബോധത്തില്‍ 
പിടക്കുന്നു മാനസം .
ഒരു ചെറു നാമ്പിനും 
അവാച്യസൌന്ദര്യം 
തരുന്നോരാ  ഓര്‍മ്മകളുള്ള  കാലം.
സുഖമുളോരാ  ഓര്‍മകളെ  
നമ്മള്‍ വിളിക്കുന്നു -
നോസ്ടാല്‍ജിയ .

നാളെയുടെ സ്മൃതികളില്‍ 
നിറയുവതെന്ത്‌,
പൊടുന്നനെ മാറുമാ
ലോകത്തിന്‍ കളികളോ,
സ്ക്രീനില്‍ തെളിയുന്ന 
ചടുലമാം  ചലനമോ,
മാറുന്ന യന്ത്രങ്ങള്‍ തന്‍ 
ക്ഷമതയോ നാമമോ,
കളിച്ചോരാ കമ്പ്യൂട്ടര്‍ ഗെയിമതിന്‍ 
മേന്മയോ,
ഫാഷനില്‍ മയങ്ങുന്ന 
യുവത്വത്തിന്‍ തുടിപ്പോ,
ഡാഡി മമ്മികള്‍ക്കിടയിലെ 
അകലമോ,
ചക്കയും മാങ്ങയും 
കണ്ടാലറിയാത്ത,
ഫാദറും  മദെറും  
പാഴ്തടികളാകുന്ന  കാലമോ..?