11.02.2011

**********നെടുവീര്‍പ്പുകള്‍********


സ്വാതന്ത്ര്യം വേണമവര്‍ക്കിന്നു...
പാരതന്ത്ര്യം മൃതിയേക്കാള്‍ ഭയാനകമത്രേ ...
ഇന്നിന്റെ സ്വാതന്ത്ര്യമോ 

തിന്മകള്‍തന്‍ കളിയരങ്ങല്ലോ...


സമത്വം എന്നതിനും ആവശ്യക്കാരേറെ ഇന്ന്.....
എല്ലാമെല്ലാമത് ആവശ്യമെന്നാകിലും....
സ്നേഹസുഗന്ധമതിനെന്തുണ്ട് പകരമായ്‌...
സര്‍വ്വ ഗുണങ്ങള്‍ക്കും അധിപനല്ലോ ആ നിധി.....


ഒരുമയും സ്നേഹവും ശൂന്യമെന്നാകിലോ ....
സമത്വ സ്വാതന്ത്ര്യങ്ങളതു പതിരായിടും...
നന്മയി ലേക്കുള്ളോരാ പടികളതെന്നും .....
പാഴ്ചെടികള്‍ നിറഞ്ഞു മറഞ്ഞിരിക്കുന്നല്ലോ...
തിന്മതന്‍ പടവുകളോ അരികിലായെത്തി...
വിസ്മയ ലോകത്തിലേക്കായ് നയിക്കും......


മായ പ്രപഞ്ചത്തില്‍ മതി മയങ്ങി ....
നന്മതന്‍ കണികയെ ആവിയായ്‌ മാറ്റി.....
തിന്മതന്‍ ജലാശയതിലായ് നീന്തിതുടിക്കുന്നവര്‍ ...
മരീചികയതെന്നറിയാതെ പിന്തുടരുന്നുവല്ലോ....


പഴുതൊന്നുമേ കാണാതലയുമവരൊരു നാള്‍ ....
എങ്ങോട്ടെന്നറിയാതെ ഉഴലുമവര്‍ പിന്നെയും.....
നെടുവീര്‍പ്പുകള്‍ തന്‍ കോട്ടയതില്‍ .....
നീര്‍വറ്റിയ കണ്കോണും പിന്നെ....
അസ്ഥിയില്‍ കുടുങ്ങിയോരാ മിടിപ്പും ബാക്കിയായ്‌ ........