10.10.2011

‎*****മായക്കണ്ണാടി*****സ്വപ്‌നങ്ങള്‍ തന്‍ 
ഉടഞ്ഞ മായക്കണ്ണാടിയിലെ 
ചീളുകളിലൊന്നു .....
ഹൃദയത്തിലെവിടെയോ കോറിയനേരം
കളയുവാനായത് പെറുക്കിയെടുത്തവന്‍
ഒരുകൊച്ചു ചീളിലായ് 

പുഞ്ചിരിക്കും മുഖം കണ്ടുനിന്നു..
ഓര്‍മയിലന്നേരം മിന്നിമറഞ്ഞല്ലോ 

ഒരു സുഖനൊബരം.....
ഒരു പൂവിന്നിതള്‍പോല്‍ 

കൊഴിഞ്ഞോരാ പ്രേമപ്പൂ . ...
വാക്കുകളില്‍ വിരിയാതെ 

ഹൃദയത്തില്‍ വിരിഞ്ഞൊരാ പ്പു ...
പറയാതെ പോയൊരാ 

പ്രണയത്തിന്‍ ഗദ്ഗദം ....
ആ സ്വപ്ന ചീളില്‍ മനമറിയാ നില്‍ക്കവേ .....
ഉടഞ്ഞ കണ്ണാടിയില്‍ 

മുഖം നോക്കരുതെന്നോരാ ....
പ്രിയ മൊഴി കേട്ടുന്നര്‍ന്നവന്‍ കണ്ടുതന്‍ ......
പ്രിയതമതന്‍ കയ്യിലെ 

നിഷ്കളങ്കമാര്‍ന്നോരാ മുഖം .....
വാരിയെടുത്തു ഉമ്മകളാല്‍ 

കുഞ്ഞുപുഞ്ചിരി വിടര്തിയല്ലോ ..