10.09.2011

*******സ്നേഹ നിശ്വാസം ******
ഒരു സ്നേഹത്തണലില്‍ 

ഇത്തിരി നേരമിരുന്നാലോ.....
ആ സ്നേഹജലം കുമ്പിളില്‍ 

കോരിയെടുക്കാല്ലോ ....
നിന്‍ നേര്‍ക്ക്‌ നീട്ടുന്ന 

ഉരുളക്കായ്‌ കയ് നീട്ടാല്ലോ .....
മുറുക്കി ചുവന്നോരാ ചുണ്ടിന്‍ 

മുത്തതിനായ്‌ കവിള്‍ കൊടുക്കാല്ലോ ...നെറുകില്‍ തലോടും 
വാല്സല്യത്തിനായ്‌ ചേര്‍ന്നിരിക്കാല്ലോ ..
പുലര്‍ക്കാലെ പെറുക്കുമാ 

മാമ്പഴം മുട്ടി കുടിക്കാല്ലോ ....
മെല്ലിച്ച വിരലില്‍ പിടിച്ചാ 

പാടത്തെക്കൊന്നു പോകാല്ലോ ...
കയ് കൂപ്പിനിന്നാ പ്രാര്‍ത്ഥനയേറ്റ് ചോല്ലാല്ലോ ..
രാജാവും റാണിയും നിറയുന്നോരാ 

കഥകള്‍ കേള്‍ക്കാല്ലോ ...
പഴംപാട്ടിന്‍ ഈണം കേട്ട് ഉറങ്ങാല്ലോ...

അവസാനം ..
ഒരു തിരിയതിന്‍ മുന്‍പില്‍ 

സ്നേഹ ശ്വാസം വെടിഞ്ഞോരാ ...
ദേഹത്തെ യോര്‍ത്തൊന്ന്‍ കരയാല്ലോ ...
പിന്നെയോ ചിരിക്കുമാ 

ചിത്രത്തില്‍ മാല ചാര്‍ത്തി ....
ഇടയ്ക്കിടെ ഒന്ന ഓര്‍ക്കാല്ലോ...

ഓര്‍ത്തോര്‍ത്തങ്ങ് മറക്കല്ലോ ..
സ്നേഹ നിസ്വാസത്തിന്‍ താളവും 

മുത്തത്തിന്‍ചൂടും അങ്ങനെയങ്ങനെ ...എല്ലാം .