10.06.2011

മൂടുപടങ്ങള്‍...............


മൂടുപടങ്ങളില്‍ 
കഴുകന്‍ കണ്ണുമായ് മനുജര്‍ .....
ചുരങ്ങള്‍ കയറിയിറങ്ങുന്നു നിത്യം.....
കണ്ണുകളിലെങ്ങും 
തെളിയുന്നില്ലി കപടമാം....
മനസ്സകളതൊന്നുമേ യെങ്കിലും....
പിന്നെയും പിന്നെയും 
മറച്ചിതാ നില്‍പ്പു ....
മനസ്സാക്ഷിയെ തുറുങ്കിലടചിവര്‍ 
പലരും ...
ചുണ്ടില്‍ അമൃതും 
മനസ്സില്‍ വിഷവുമായ്‌.....
പാപത്തിന്‍ തേന്‍ കനിയുമായിന്നും....
കനിതേടിയെത്തുമാ  ഇരകളെ കാത്ത് .....
പലജീവിതങ്ങള്‍ കീഴ്മേല്‍ മറിച്ചും....
തന്‍ ജീവിതമൊട്ടാകെ 
സുഖങ്ങളാല്‍ നിറയ്ക്കാന്‍ ...
പലരുമിനിയും ആ വഴിയെത്തും......
തെനൂറുമാ പഴങ്ങളെ മോഹിച്ചു ...
നീയും ഞാനും അതിലൊരാളാകുമോ..?