Labels

9.27.2011

*** കുഞ്ഞുപൂവിന്റെ നാണം ***

     

 ഒരു കുഞ്ഞുപൂമൊട്ടു അമ്മയുടെ...
തണ്ടിന്‍ പുറകില്‍ ഒളിച്ചുനിന്നു ....
ഇലകളാലവള്‍  മുഖംമറച്ചു ...
പിന്നെയും പിന്നെയും എത്തിനോക്കി.
സൂര്യനവളെനോക്കി കണ്ണിറുക്കി....
തെന്നലിന്‍ ചെവിയില്‍ 
ചൊല്ലിയെന്തോ...
ഇളം തെന്നലവളെ ഇക്കിളിയാക്കി.....
ചാഞ്ചാടി യവലൊന്നുലഞ്ഞു നിന്നു ....
പൊട്ടിച്ചിരിച്ചു വിടര്‍ന്നുപോയറിയാതെ.....
തെന്നലവള്‍ കവിളില്‍നുള്ളി  
കടന്നുപോയി...
ഇനിയും കാണാമെന്ന്‍ ചൊല്ലി  മെല്ലെ .....
ആദിത്യ കിരണങ്ങള്‍ 
വാത്സല്യമോടെ പുല്കിയപ്പോള്‍ ....
ഒരുകുഞ്ഞു ചിരിയവള്‍ 
പകരം നല്കി....
പിച്ചവച്ചൊരു കുഞ്ഞു പൈതല്‍ ....
പൂവിന്‍ നെറുകയില്‍ 
കെട്ടിപ്പിടിചോരുമ്മ നല്കി...
ആ കുഞ്ഞു സ്നേഹത്തില്‍ മതിമറന്ന്.....
തേന കണമവളില്‍ കിനിഞ്ഞു വന്നു.....
ആ സ്നേഹതേനുണ്ണാന്‍ 
കരിവണ്ടതൊന്നു പറന്നിറങ്ങി.....
മതിവരുവോളം തേന്‍നുകര്‍ന്ന്‍ 
നന്ദിചൊല്ലി മൂളിപ്പോയി...
തന്ജന്മ സാഫല്യമോര്‍ത്തവള്‍ 
അമ്മതന്‍ തണ്ടോടു ചേര്‍ന്ന്നിന്നു.....



No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "