Labels

9.24.2011

*******പാല്‍ത്തുള്ളികളുടെ വിങ്ങല്‍ ****

"ആറ്റുനോറ്റിരുന്ന്‍ കിട്ടിയ ഉണ്ണിയെ അവള്‍ സ്വപ്നങ്ങളില്‍ ഒരുപാട് 

മോഹിച്ചു


ആ സ്വപ്നങ്ങളെ താലോലിച്ചവള്‍ അവനായി കാത്തിരുന്നു......


ഒരായിരം പകല്‍ക്കിനാവ്‌ കണ്ടു....


ഉദരത്തില്‍ അവനെ അവള്‍ അറിഞ്ഞു കൊണ്ടിരുന്നു എങ്കിലോ...


അനെക്കാണാനുള്ള കാത്തിരിപ്പ്‌ അവസാനിക്കുവാന്‍ ദിവസങ്ങള്‍ 

ബാക്കിനില്ക്കെ..

അവളില്‍ അവന്റെ ചലനങ്ങള്‍ക്ക് വേഗം കുറയുന്നത് അവളറിഞ്ഞു...


ഹോസ്പിറ്റലിലെ കട്ടിലില്‍ കിടക്കുമ്പോള്‍


അവനെ കാണാന്‍ ഇനി അധിക സമയം വേണ്ടല്ലോ എന്നവള്‍ ആശ്വസിചൂ..


അവര്‍ അവളെ കീറിപ്പൊളിച്ചു ..ആ കുഞ്ഞു ജീവനായ് തേടി...


നേര്‍ത്തൊരു ഓര്‍മ്മയിലവള്‍ കാതോര്‍ത്തു തന്‍ പോന്നോമാനതന്‍ ആദ്യ 

സ്വരതിനായ്‌


അമ്മതന്‍ ഗര്‍ഭപാത്രത്തിന് ചൂടില്‍ നിന്നും ഭൂമിതന്‍ മടിതട്ടിലെത്തി ആ 

പൈതല്‍ ..


അപ്പോഴേക്കും കരയുവാനകാതെ ഒരു ഗദ്ഗദസ്വനം മാത്രം ബാക്കിയാക്കി...


ആ കുഞ്ഞു ദേഹത്തെ ആത്മാവ് അവനെ കാത്തിരുന്ന അമ്മയുടെ 

അടുത്തുനിന്നും,


യാത്രപോലും ചോദിക്കാതെ മാലാഖയായ്‌ മറഞ്ഞുപോയ്‌ കൊണ്ടിരുന്നു...

മയക്കത്തില്‍ നിന്നുണര്‍ന്നവള്‍ ഇതൊന്നുമറിയാതെ മെല്ലെ തന്‍ കുഞ്ഞിനായ് 

പരതി..


കാരണം മയക്കതിന്‍ ആഴങ്ങളിലേക്ക് വീഴുമ്പോലെപ്പോഴോ....


അവള്‍ അവന്‍ ഗദ്ഗദം കേട്ടിരുന്നു ........


പിന്നെയോ യാഥാര്‍ത്ഥ്യമറിഞ്ഞവള്‍ വിങ്ങിക്കരഞ്ഞു പോയ്‌...


ആദ്യമായും അവസാനമായും തന്‍ പൊന്നോമനയെ കാണണോ ....


എന്നൊരു ചോദ്യത്തിന ഏങ്ങിക്കരഞ്ഞവള്‍ വേണ്ടെന്ന്‍ തലയാട്ടി......


എന്തെന്നാല്‍ അവളുടെ സ്വപ്നങ്ങളിലവന്‍ അവളെ നോക്കി 

പുഞ്ചിരിച്ചിരുന്നു ....


ആ ചിരി മനസ്സില്‍ എന്നും സൂക്ഷിക്കാനവല്ള്‍ ആഗ്രഹിച്ചു.....


അവളുടെ നൊമ്പരം നെഞ്ചില്‍ പാല്തുള്ളികള്‍ ഒരു വിങ്ങലായ്‌ 

ഏറ്റെടുത്തപ്പോള്‍...


ആ പാല്തുതുള്ളികള്‍ നുകരാന്‍ അവനില്ലല്ലോ 

എന്നോര്‍ത്തവള്‍തേങ്ങിക്കൊണ്ടിരുന്നു.

ഓര്‍മ്മകളിലവന്‍ അപ്പോളും പുഞ്ചിരിച്ചു കൊണ്ടിരുന്നു,,,,,ഒരു കുഞ്ഞു 


മാലാഖയായ്‌

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "