Labels

6.22.2011

അന്തരം____________



***** അന്തരം *****






























മലകള്‍ തകര്‍ക്കുമ്പോള്‍ പലമരം വീഴ്ത്തുമ്പോള്‍

എന്മനമെന്തിനോ തേങ്ങി


വിത്തുവിതക്കലും കൊയ്തുമെതിക്കലും

മെല്ലാമിന്നെങ്ങോ മറഞ്ഞു ...

ഭൂമിതന്‍ ചേലയും അരഞ്ഞാണവും പിന്നെ

ജീവനും വിറ്റുമുടിക്കുന്നീ മക്കള്‍ ....

ജീവവരം തന്ന ഭൂവിനെ ഭസ്മമാക്കീടുവാന്‍ ...

ഇന്നുമോടുന്നീ മക്കള്‍ ..

പിറവിതന്‍ മുറിപ്പാട് മാത്രമല്ലിജനനിക്ക്

നന്ദി കേടിന്‍ ദുഖ പാത്രവുമിന്ന്‍സ്വന്തം

താനിരിക്കും കൊമ്പ് വെട്ടുന്ന വിഡ്ഢിപോല്‍

തന്‍ ജീവനും മറക്കുന്നിവര്‍ ചിന്തയില്ലയ്മയാല്‍

തലമുറകള്‍ക്കിവര്‍ ശാപം പകരുന്നു

അമ്മതന്‍ മേനി വിറ്റിവര്‍ചിരിക്കുന്നു

ചിരിമായുമെന്നിവര്‍ ചിന്തിപ്പതുമില്ല .....

അറിയാമതെല്ലാമെങ്കിലും മറിയാ ഭാവം നടിപ്പൂ

സ്നേഹവും കരുണയും പല മനുജമൂല്യങ്ങളും

കൈവിട്ടു കളയുന്നീ ജനസാഗരം .....

നല്ലതുമാത്രമെന്‍ പിന്മുറക്കാര്‍ക്കെന്നതിവര്‍ മായ്പ്പൂ,

ഉഴുതു മറിച്ചിവര്‍ വിത്തത് പാകുന്നു

ഫ്ലാറ്റുകള്‍ തന്‍ വിത്തതെന്നോരന്തരം മാത്രം .....

മാറുന്നീ ജനം .. മാറുന്നീ ഭൂമി ..

ഇനിയുമങ്ങനെ പലതും .....

1 comment:

  1. നെല്‍ വയലുകളും പുഴകളും മരിച്ചു കൊണ്ടിരിക്കുന്ന അല്ല കൊല്ലുന്ന അവസ്ഥ അത എത്ര വേദനാജനക മാണ്.....തിരിച്ചുകിട്ടാത്ത കാലങ്ങളുടെ ഓര്‍മ്മകല്‍ മനസ്സില്‍ നൊമ്പരത്തിന്റെ കനലുകള്‍ കോരിയിടുന്നു.....
    കാശുണ്ടായാല്‍ അരി അമേരിക്കേന്നും വാങ്ങാം എന്നാവുമോ ആവോ....അല്ല അങ്ങനെ തന്നെയാണല്ലോ ഇപ്പോഴേ...ഭൂമാഫിയ മണല്‍ മാഫിയ എന്നൊക്കെയായി ഒരുപാട പേര്‍ ഇറങ്ങിയെക്കല്ലേ ...ഞങ്ങള്‍ക്കൊന്നും അറിയേണ്ട കാശ് കിട്ടിയാല്‍ മതിയെന്നാ വിക്കുന്നവന്റെയും വാങ്ങുന്നവന്റെയും വിപ്പിക്കുന്നവന്റെയും പോളിസി..പിന്നെങ്ങനാ....

    ReplyDelete

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "