Labels

8.24.2020

ഇതാ

 വേരറ്റ പകൽ ,

രാത്രിയെന്ന
പാതിരാജ്യത്തിലേയ്ക്ക്
നിറഞ്ഞു പടരുന്നു
അതിൻ കൊഴുത്ത ചോര.
ആകാശം അതിൻ്റെ
മുയലൊളിച്ച വെളുത്തകണ്ണും
പൂട്ടിയിരിക്കുന്നു.
ഉറക്കമില്ലാതെ
കരിയുറുമ്പുകളോ
കൂടിൻ്റെ കുന്നുകയറിയിറങ്ങുന്നു
കുഞ്ഞുങ്ങളുണരുന്നതും
കാത്തുകാത്തുലാത്തുന്നു.

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "