നശൂലവിഗ്രഹങ്ങള്‍
_______________________
ഞങ്ങള്‍ക്ക് നീതിയുടെ ദേവതകളില്ല
ജീവന്‍റെയും മരണത്തിന്‍റെയും കറയുള്ള
ഉടയാടകള്‍ വാരിച്ചുറ്റി
നിങ്ങളുടെ സദാചാരബോധങ്ങളുടെ
പിന്നാമ്പുറങ്ങളില്‍ കുന്തിച്ചിരിക്കാനേ എന്നും
വിചാരണത്തെയ്യങ്ങളുടെ വിധി
ഉറഞ്ഞുതുള്ളിയിട്ടുള്ളൂ .
_______________________
ഞങ്ങള്‍ക്ക് നീതിയുടെ ദേവതകളില്ല
ജീവന്‍റെയും മരണത്തിന്‍റെയും കറയുള്ള
ഉടയാടകള്‍ വാരിച്ചുറ്റി
നിങ്ങളുടെ സദാചാരബോധങ്ങളുടെ
പിന്നാമ്പുറങ്ങളില്‍ കുന്തിച്ചിരിക്കാനേ എന്നും
വിചാരണത്തെയ്യങ്ങളുടെ വിധി
ഉറഞ്ഞുതുള്ളിയിട്ടുള്ളൂ .
നിങ്ങളുടെ ദൈവങ്ങള്‍
ഉടല് തന്നു ഉയിര് തന്നു
അവിടെയും ഇവിടെയും അല്ലാത്ത
വികാരങ്ങളും തന്നു .
ഉടല് തന്നു ഉയിര് തന്നു
അവിടെയും ഇവിടെയും അല്ലാത്ത
വികാരങ്ങളും തന്നു .
തുണിയുടുത്തിട്ടും ഞങ്ങള്‍ നഗ്നരാണ്
തേച്ചു കുളിച്ചിട്ടും സുഗന്ധം പൂശിയിട്ടും
നേരെ നടന്നിട്ടും
മനുഷ്യരെന്നവര്‍ പിന്നെയും കൂട്ടമായി
അരിശത്തോടെ അകന്നകന്നു പോകുന്നു .
തേച്ചു കുളിച്ചിട്ടും സുഗന്ധം പൂശിയിട്ടും
നേരെ നടന്നിട്ടും
മനുഷ്യരെന്നവര്‍ പിന്നെയും കൂട്ടമായി
അരിശത്തോടെ അകന്നകന്നു പോകുന്നു .
ഒളിഞ്ഞും പതിഞ്ഞും ഇരുകാലികള്‍ പ്പലര്‍
തുണിയഴിക്കാനായി തുടരെ
വെട്ടമില്ലാത്തിടങ്ങളില്‍ വക്രിച്ചു പിന്തുടരുന്നു .
അശ്ലീലങ്ങള്‍ കൊണ്ട് മേല് നോവിക്കുന്നു .
പരുപ്പന്‍ ശിലകള്‍ കരുതിവച്ചവര്‍ പിന്നെ
ഞാനാദ്യം ഞാനാദ്യമെന്ന്
ആള്‍ക്കൂട്ടത്തില്‍ നിന്നും എറിയുവാനോങ്ങുന്നു.
ഞങ്ങളില്‍ ചിലരെയോ
ഇടയ്ക്കിടെ ആരാരോ വെറുതെ
കൊന്നുകളയുന്നു .
പുണ്യം ചെയ്തപോലെ കഴുകിത്തുവര്‍ത്തി
അമര്‍ത്തിച്ചിരിച്ച് കൈവീശി പിന്നെയും
നിവര്‍ന്നു നടക്കുന്നു .
തുണിയഴിക്കാനായി തുടരെ
വെട്ടമില്ലാത്തിടങ്ങളില്‍ വക്രിച്ചു പിന്തുടരുന്നു .
അശ്ലീലങ്ങള്‍ കൊണ്ട് മേല് നോവിക്കുന്നു .
പരുപ്പന്‍ ശിലകള്‍ കരുതിവച്ചവര്‍ പിന്നെ
ഞാനാദ്യം ഞാനാദ്യമെന്ന്
ആള്‍ക്കൂട്ടത്തില്‍ നിന്നും എറിയുവാനോങ്ങുന്നു.
ഞങ്ങളില്‍ ചിലരെയോ
ഇടയ്ക്കിടെ ആരാരോ വെറുതെ
കൊന്നുകളയുന്നു .
പുണ്യം ചെയ്തപോലെ കഴുകിത്തുവര്‍ത്തി
അമര്‍ത്തിച്ചിരിച്ച് കൈവീശി പിന്നെയും
നിവര്‍ന്നു നടക്കുന്നു .
ഞങ്ങള്‍
തളിര്‍ത്ത ഇലകള്‍ക്കും
കൊഴിയുന്ന ഇലകള്‍ക്കും ഇടയില്‍
പച്ചയോ മഞ്ഞയോ എന്നറിയാതെ
കാറ്റത്ത് ആടിക്കൊണ്ടിരിക്കുന്ന ജന്മങ്ങള്‍
വേവും വിയര്‍പ്പും ആറാതെ
സ്വയം ഊതിയൂതി ഉമിനീര് വറ്റുന്നവര്‍ .
തളിര്‍ത്ത ഇലകള്‍ക്കും
കൊഴിയുന്ന ഇലകള്‍ക്കും ഇടയില്‍
പച്ചയോ മഞ്ഞയോ എന്നറിയാതെ
കാറ്റത്ത് ആടിക്കൊണ്ടിരിക്കുന്ന ജന്മങ്ങള്‍
വേവും വിയര്‍പ്പും ആറാതെ
സ്വയം ഊതിയൂതി ഉമിനീര് വറ്റുന്നവര്‍ .
സൂര്യന്‍ മുഴങ്ങുന്നു ഉച്ചത്തില്‍
പൂര്‍ണ്ണചന്ദ്രനും തരുന്നില്ലൊട്ട് തണുപ്പും
എവിടെപ്പോയി ഒളിക്കും ഞങ്ങളുടെ വിശപ്പുകള്‍
എവിടെപ്പോയ് താഴും ഞങ്ങളുടെ ആശകള്‍
പൂര്‍ണ്ണചന്ദ്രനും തരുന്നില്ലൊട്ട് തണുപ്പും
എവിടെപ്പോയി ഒളിക്കും ഞങ്ങളുടെ വിശപ്പുകള്‍
എവിടെപ്പോയ് താഴും ഞങ്ങളുടെ ആശകള്‍
ഞങ്ങള്‍ക്കുദിക്കാന്‍ ഒരാകാശമില്ല
ഞങ്ങള്‍ക്കീ ഭൂമിയില്‍ സ്നേഹത്തിന്‍റെ വേരുകളുമില്ല
തനിയെ നടക്കുമ്പോള്‍ മഴയായും വെയിലായും
കുതിര്‍ന്നും പൊരിഞ്ഞും ജീവിതം കൂടെപ്പോരുന്നു .
ഞങ്ങള്‍ക്കീ ഭൂമിയില്‍ സ്നേഹത്തിന്‍റെ വേരുകളുമില്ല
തനിയെ നടക്കുമ്പോള്‍ മഴയായും വെയിലായും
കുതിര്‍ന്നും പൊരിഞ്ഞും ജീവിതം കൂടെപ്പോരുന്നു .
ഈശ്വരന്‍ രണ്ടുണ്ട് ദേഹത്തില്‍
എങ്കിലും
ഞങ്ങളേതോ
വിലക്കപ്പെട്ട ശില്പ്പി കൊത്തിയ
"നശൂലവിഗ്രഹങ്ങള്‍" ,
പൂജയും പുണ്യാഹവും നിഷിദ്ധമായ
തുപ്പലും ആട്ടും ഒഴിയാത്ത
അയിത്തമുള്ള പ്രതിഷ്ഠകള്‍ .
എങ്കിലും
ഞങ്ങളേതോ
വിലക്കപ്പെട്ട ശില്പ്പി കൊത്തിയ
"നശൂലവിഗ്രഹങ്ങള്‍" ,
പൂജയും പുണ്യാഹവും നിഷിദ്ധമായ
തുപ്പലും ആട്ടും ഒഴിയാത്ത
അയിത്തമുള്ള പ്രതിഷ്ഠകള്‍ .
No comments:
Post a Comment
" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "