എന്റെയും നിന്റെയും ന്യായം
ജനാധിപത്യ രാജ്യത്ത് ഇന്ന്
മറ്റാര്ക്കോ തീറെഴുതിപ്പോയ വെറും
കടലാസ്സ് മാത്രമെന്ന തിണര്ത്ത പതാക
അവരുടെ കൊടിമരങ്ങളില് ഇതാ
ഉയര്ത്തിക്കെട്ടിയിരിക്കുന്നു !
ജനാധിപത്യ രാജ്യത്ത് ഇന്ന്
മറ്റാര്ക്കോ തീറെഴുതിപ്പോയ വെറും
കടലാസ്സ് മാത്രമെന്ന തിണര്ത്ത പതാക
അവരുടെ കൊടിമരങ്ങളില് ഇതാ
ഉയര്ത്തിക്കെട്ടിയിരിക്കുന്നു !
എതിര്ക്കുന്ന വാക്കും നാക്കും വിരലും
അവരുടെ ദേവപ്രീതിക്കായി ബലിയെടുക്കുന്ന
കാലമാണ് .
ശരികേടുകളുടെ തേര്വാഴ്ചകള്ക്കും
അധികാര ചൂതാട്ടങ്ങള്ക്കും നേരെ
വാക്ക്ചൂണ്ടുന്നവരെ , ഒച്ചചൂണ്ടുന്നവരെ
ഭീരുക്കളുടെ കാവല്നായ്ക്കള്
ഒന്നൊന്നായി കൊന്നുകളയുന്നു .
അവരുടെ ദേവപ്രീതിക്കായി ബലിയെടുക്കുന്ന
കാലമാണ് .
ശരികേടുകളുടെ തേര്വാഴ്ചകള്ക്കും
അധികാര ചൂതാട്ടങ്ങള്ക്കും നേരെ
വാക്ക്ചൂണ്ടുന്നവരെ , ഒച്ചചൂണ്ടുന്നവരെ
ഭീരുക്കളുടെ കാവല്നായ്ക്കള്
ഒന്നൊന്നായി കൊന്നുകളയുന്നു .
എങ്കിലോ
കൂടുതല്ക്കൂടുതല് ഉച്ചത്തില്
അവരുടെ പേരുകള്
ഞങ്ങളുടെയും നിങ്ങളുടെയും ലോകത്ത്
മുഴങ്ങിക്കൊണ്ടിരിക്കുന്നു .
കൂടുതല്ക്കൂടുതല് ഉച്ചത്തില്
അവരുടെ പേരുകള്
ഞങ്ങളുടെയും നിങ്ങളുടെയും ലോകത്ത്
മുഴങ്ങിക്കൊണ്ടിരിക്കുന്നു .
അവരുടെ മുഷ്ട്ടിചുരുക്കങ്ങള്
അവരുടെ ഉറച്ച ശബ്ദങ്ങള്
നിങ്ങള്ക്കെതിരെ ഉള്ള അവരുടെയാ
മുഴുത്ത കല്ലേറുകള്
അവരുടെ കനത്ത നട്ടെല്ലുകള് ,
അതെ മനസ്സുള്ളവര് പിന്നെയും
ഇരട്ടിച്ചുകൊണ്ട് ഏറ്റെടുക്കുന്നു .
അവരുടെ ഉറച്ച ശബ്ദങ്ങള്
നിങ്ങള്ക്കെതിരെ ഉള്ള അവരുടെയാ
മുഴുത്ത കല്ലേറുകള്
അവരുടെ കനത്ത നട്ടെല്ലുകള് ,
അതെ മനസ്സുള്ളവര് പിന്നെയും
ഇരട്ടിച്ചുകൊണ്ട് ഏറ്റെടുക്കുന്നു .
ഓരോ കൊലപാതകങ്ങളില് നിന്നും
ഒരായിരം മനുഷ്യത്വമുള്ള ശത്രുരാജ്യങ്ങള്
നിങ്ങള്ക്കെതിരെ
കൈകോര്ക്കുന്നു എന്നറിയുക .
ഒരായിരം മനുഷ്യത്വമുള്ള ശത്രുരാജ്യങ്ങള്
നിങ്ങള്ക്കെതിരെ
കൈകോര്ക്കുന്നു എന്നറിയുക .
നിങ്ങളുടെ
ഓരോ മൌനങ്ങള്ക്കും നേരെ
ഓരോ സ്വകാര്യ അട്ടഹാസങ്ങള്ക്കും മീതെ
ഓരോ അധികാര അഴിഞ്ഞാട്ടങ്ങള്ക്കു ചുറ്റും
ശത്രുസംഹാരക്രിയകളും തീയാട്ടങ്ങളും
ഒട്ടും പേടിയില്ലാതെ അവര് നടത്തും .
അവരുടെ മഷിപ്പാത്രങ്ങൾ ,
മായമില്ലാമനുഷ്യചിന്തകള്
ജീവനുള്ള അക്ഷരങ്ങളെ പ്രസവിക്കും .
ഓരോ മൌനങ്ങള്ക്കും നേരെ
ഓരോ സ്വകാര്യ അട്ടഹാസങ്ങള്ക്കും മീതെ
ഓരോ അധികാര അഴിഞ്ഞാട്ടങ്ങള്ക്കു ചുറ്റും
ശത്രുസംഹാരക്രിയകളും തീയാട്ടങ്ങളും
ഒട്ടും പേടിയില്ലാതെ അവര് നടത്തും .
അവരുടെ മഷിപ്പാത്രങ്ങൾ ,
മായമില്ലാമനുഷ്യചിന്തകള്
ജീവനുള്ള അക്ഷരങ്ങളെ പ്രസവിക്കും .
ഒന്നൊന്നായോ ഒരുമിച്ചോ
അവരെ കൊന്നു കൊന്നു തീരാതെ
നിങ്ങളുടെ ആയുധങ്ങള്
നാണിച്ചും അരിശപ്പെട്ടും
നിങ്ങളിലെയ്ക്ക് തന്നെ
തിരികെയെത്തും .
അവരെ കൊന്നു കൊന്നു തീരാതെ
നിങ്ങളുടെ ആയുധങ്ങള്
നാണിച്ചും അരിശപ്പെട്ടും
നിങ്ങളിലെയ്ക്ക് തന്നെ
തിരികെയെത്തും .
ധീര ശബ്ദങ്ങളെ" വീര ചുവടുകളെ "
നിങ്ങളുടെ ഓരോ വാക്കും
ജീവനുള്ള ചുവപ്പായിരുന്നു.
അതിനാല്
വെടിയുണ്ടകളും വാള്മൂര്ച്ചകളും
ആൾക്കൂട്ടത്തിൻ നീതിയില്ലാ നീതികളും
പിന്നില് നിന്നും അവര് നിങ്ങള്ക്ക്
പുരസ്കാരങ്ങളായി നല്കുന്നു.
നിങ്ങളുടെ ഓരോ വാക്കും
ജീവനുള്ള ചുവപ്പായിരുന്നു.
അതിനാല്
വെടിയുണ്ടകളും വാള്മൂര്ച്ചകളും
ആൾക്കൂട്ടത്തിൻ നീതിയില്ലാ നീതികളും
പിന്നില് നിന്നും അവര് നിങ്ങള്ക്ക്
പുരസ്കാരങ്ങളായി നല്കുന്നു.
വിരലറുത്തും നാക്കറുത്തും ഉയിരറുത്തും
നുണകളെ അവര്
വ്യാജ വിപ്ലവരക്തം കൊണ്ട് ചായംപൂശി
നാട്കടത്തുവാന് നോക്കുന്നു .
എന്നിട്ടും
അധികാരം ഉള്ളവന്റെ ഭിഷയല്ല
ജനാതിപത്യ സ്വാതന്ത്ര്യം എന്നുറക്കെപ്പറയുന്ന
നാവുകളും മുഷ്ടികളും ഒന്നൊന്നായ് ഉണര്ന്നു
തിരികെ നിവര്ന്നു നില്ക്കുന്നു .
നുണകളെ അവര്
വ്യാജ വിപ്ലവരക്തം കൊണ്ട് ചായംപൂശി
നാട്കടത്തുവാന് നോക്കുന്നു .
എന്നിട്ടും
അധികാരം ഉള്ളവന്റെ ഭിഷയല്ല
ജനാതിപത്യ സ്വാതന്ത്ര്യം എന്നുറക്കെപ്പറയുന്ന
നാവുകളും മുഷ്ടികളും ഒന്നൊന്നായ് ഉണര്ന്നു
തിരികെ നിവര്ന്നു നില്ക്കുന്നു .
പണമുള്ളവന്റെയും
അഞ്ചു ചെങ്കോലുള്ളവന്റെയും പുച്ഛങ്ങളില്
പുല്ലുകളാണെങ്കിലും
ഓരോ കൊടുങ്കാറ്റിന്റെ
ആഞ്ഞുവീശലുകളിൽ നിന്നുമവര്
പിന്നെയും പിന്നെയും
കരുത്തോടെ ഉയിര്ത്തു നില്ക്കുന്നു .
ഒറ്റ ഒറ്റയല്ല
കൂട്ടം കൂട്ടമായി അവര് നിങ്ങളുടെ
അധികാര ചന്തകളെ വളയാന് തുടങ്ങുന്നു .
അഞ്ചു ചെങ്കോലുള്ളവന്റെയും പുച്ഛങ്ങളില്
പുല്ലുകളാണെങ്കിലും
ഓരോ കൊടുങ്കാറ്റിന്റെ
ആഞ്ഞുവീശലുകളിൽ നിന്നുമവര്
പിന്നെയും പിന്നെയും
കരുത്തോടെ ഉയിര്ത്തു നില്ക്കുന്നു .
ഒറ്റ ഒറ്റയല്ല
കൂട്ടം കൂട്ടമായി അവര് നിങ്ങളുടെ
അധികാര ചന്തകളെ വളയാന് തുടങ്ങുന്നു .
നിങ്ങളെപ്പോലെ
നിഴലുകളല്ല ,
ജീവനുള്ളവരാണ് ഞങ്ങളെന്നു
അളന്നു കൊള്ളുക എന്ന നട്ടെല്ലുകള്
പിന്നെയും ഉണര്ന്നുയിര്ത്തു നില്ക്കുന്നു !
നിഴലുകളല്ല ,
ജീവനുള്ളവരാണ് ഞങ്ങളെന്നു
അളന്നു കൊള്ളുക എന്ന നട്ടെല്ലുകള്
പിന്നെയും ഉണര്ന്നുയിര്ത്തു നില്ക്കുന്നു !
മുഖംമൂടിയില്ലാതെ അവര് വരുന്നു ,
നിറമോ മതമോ ഇല്ല
മനുഷ്യരാണ് എന്നൊരൊറ്റ അടയാളം
മാത്രമുള്ളവര് .
നിറമോ മതമോ ഇല്ല
മനുഷ്യരാണ് എന്നൊരൊറ്റ അടയാളം
മാത്രമുള്ളവര് .
മരിച്ചവരെപ്പോലെയല്ല ,
അനീതികൊണ്ട് കൊല്ലപ്പെടുന്നവരുടെ പേരിനു നേരെ
കൊന്നവന്റെ ശിക്ഷയുടെ ന്യായവിധി
ലോകം എന്നും നീട്ടിപ്പിടിക്കുന്നുണ്ട് .
അനീതികൊണ്ട് കൊല്ലപ്പെടുന്നവരുടെ പേരിനു നേരെ
കൊന്നവന്റെ ശിക്ഷയുടെ ന്യായവിധി
ലോകം എന്നും നീട്ടിപ്പിടിക്കുന്നുണ്ട് .
" കുരുതികളുടെ ദൈവങ്ങളെ
നിങ്ങള്
നിങ്ങളെ കാത്തുകൊള്ളുക ,
രക്തത്തിന്റെ ഉടുതുണികള് കൊണ്ട്
സിംഹാസനമുറയ്ക്കാത്ത ഒരു കാലം
എതിരെ വരുന്നതിന് പച്ചയായ
മുഴക്കം കേള്ക്കുക ".
**********************************
✊✊✊✊✊✊✊✊✊✊
നിങ്ങള്
നിങ്ങളെ കാത്തുകൊള്ളുക ,
രക്തത്തിന്റെ ഉടുതുണികള് കൊണ്ട്
സിംഹാസനമുറയ്ക്കാത്ത ഒരു കാലം
എതിരെ വരുന്നതിന് പച്ചയായ
മുഴക്കം കേള്ക്കുക ".
**********************************
✊✊✊✊✊✊✊✊✊✊
No comments:
Post a Comment
" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "