Labels

10.14.2018

തിരികെ വരുന്ന ചിലത്


ആരുമില്ലായ്മയുടെ വക്കത്തിരുന്നു
വിഷാദം ഇഴപിരിച്ച്
ശൂന്യം ശൂന്യമെന്നൊരുവന് ഒച്ചയിടുന്നു 
ഒരു സങ്കടത്തെ അവനില് കെട്ടിയിടുന്നു .
എന്ത്ണ്ടായി എന്ത്ണ്ടായി എന്ന
ചോദ്യചിഹ്നങ്ങള് അപ്പോൾ
ചുറ്റും കൂടുന്നു
തനിച്ചല്ലല്ലോ ,
ഞാനില്ലേ ഞങ്ങളില്ലേ എന്ന്
ഒന്നൊന്നായ് കൈകള് നീട്ടുന്നു .
നിറഞ്ഞു നിറഞ്ഞു
ഇപ്പോള് തൂവിപ്പോകുന്നെന്ന്
അവന് ഒരു പുഞ്ചിരിയെ ചുണ്ടിലുടുക്കുന്നു
അവന്റെയാ സങ്കടത്തെ കെട്ടഴിച്ചു വിടുന്നു .
ആള്ക്കൂട്ടം പലവഴികളില്
പിരിഞ്ഞു പോകുമ്പോള്
വീണ്ടും
വിഷാദത്തിന്റെ വീട്ടിലേയ്ക്ക്
മടങ്ങിവരുന്നു , അവന്റെ സങ്കടം ,
അതിന്റെ
ഇരട്ടപ്പൂച്ചക്കുഞ്ഞുമായി
🐈🐈
_____________________

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "