5.28.2018

ഹൈക്കു - 5 7 5പാതയറ്റത്ത് 
പാതിവീണ കുടില്‍ 
പാടത്തില്ലാരും 
_____________
രണ്ടിടത്തായി
കൊഴിഞ്ഞും വിരിഞ്ഞുമീ
രണ്ടു പൂക്കള്‍
_______________
മഴ തോരവേ
മന്ദാരത്തിനരികെ
മൂളുന്നു വണ്ട്‌
______________

പേരക്കിടാവ്
മഞ്ഞിലേക്കിറങ്ങവേ
മുഖം ചുവന്ന്‍
_____________
പിന്നിലാകുന്നു
അവന്‍ കൈപിടിക്കെ
വേലിപ്പരത്തി
______________
കുരുവിയൊച്ച
കാലടര്‍ന്ന പ്രാണി
പുല്‍മറവില്‍

_____________
ശിശിരാകാശം
ഇളകാതെ തടാകം
കാറ്റുവീശുന്നു
_____________
മുളങ്കൂമ്പില്‍
നിറയെ ഉറുമ്പുകള്‍
വേനല്‍പ്പാതി
_____________
ആടിയുലഞ്ഞ്
ചില്ലയും കുരുവിയും
മഴ ചാറുന്നു

_____________
ഉച്ചയിലൂടെ
കരുവാളിച്ചും വിശന്നും
കുടക്കീഴിലവള്‍
---------------------------
മഴ തൂളുമ്പോള്‍
നാട്ടുമാവിന്‍ ചുവട്ടില്‍
നഖമടർന്നുണ്ണി
---------------------------
വേനലുച്ചയില്‍
ഉറുമ്പിന്‍ വരിയില്‍
ഒരൊച്ചിന്‍റെ ജഡം

_______________
കൊയ്ത്തു പാതി
ചേറില്‍ ചോരയിറ്റുന്നു
ചില്ലു കൊള്ളുമ്പോള്‍

_________________
മരുന്നുമണം
കണ്ണ് തുളുമ്പുമ്പോള്‍ 

തലോടുന്നമ്മ
___________________
അകിട് തൊടുമ്പോള്‍
കുഞ്ഞിനെത്തിരയുന്നു 
പുള്ളിപ്പൂവാലി
_______________

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "