എന്‍റെ എല്ലാ സ്വപ്നങ്ങളിലും നീ
ഉണർന്നിരിക്കുന്നു ,
എന്‍റെ ചുണ്ടില്‍ പൂവിടുന്ന
ഓരോ ചിരിയിലും
നിന്‍റെ അടയാളമുണ്ട്
ഉണർന്നിരിക്കുന്നു ,
എന്‍റെ ചുണ്ടില്‍ പൂവിടുന്ന
ഓരോ ചിരിയിലും
നിന്‍റെ അടയാളമുണ്ട്
നിന്നോടുള്ള പ്രേമത്തിൽ ഞാൻ
മുങ്ങിക്കിടക്കുന്നു
വീഞ്ഞിനേക്കാൾ
മത്തുപിടിക്കുന്ന ഒന്നിൽ
നിരന്തരം നൃത്തം ചെയ്യുന്ന
ഹൃദയമാണ്
എന്‍റെ ക്ഷേത്രം.
ആയിരം നക്ഷത്രങ്ങളിലോ
ചാന്ദ്രവെളിച്ചത്തിലോ ഞാൻ
മയങ്ങിപ്പോകുന്നില്ല.
മുങ്ങിക്കിടക്കുന്നു
വീഞ്ഞിനേക്കാൾ
മത്തുപിടിക്കുന്ന ഒന്നിൽ
നിരന്തരം നൃത്തം ചെയ്യുന്ന
ഹൃദയമാണ്
എന്‍റെ ക്ഷേത്രം.
ആയിരം നക്ഷത്രങ്ങളിലോ
ചാന്ദ്രവെളിച്ചത്തിലോ ഞാൻ
മയങ്ങിപ്പോകുന്നില്ല.
നിന്‍റെ കണ്ണുകളില്‍ തിളങ്ങുന്നു
ഇഷ്ടത്തിന്‍റെ മധുരത്തുള്ളി
നിന്‍റെ വാക്കുകളില്‍ പൂക്കുന്നു
ജീവന്‍റെ തുടിപ്പും ചുകപ്പും ,
ഇഷ്ടത്തിന്‍റെ മധുരത്തുള്ളി
നിന്‍റെ വാക്കുകളില്‍ പൂക്കുന്നു
ജീവന്‍റെ തുടിപ്പും ചുകപ്പും ,
പ്രണയ പ്രസാദം കൈമാറുന്ന
നമ്മുടെയോരോ മൗനവും അതിന്‍റെ
വാചാലതകളും വലംവച്ച്
ഹൃദയം കൊണ്ട് നാം
ആലിംഗനം ചെയ്യുന്നോരീ പാതയില്‍
അതിരിട്ടു നില്ക്കുന്നു
മുന്തിരിപ്പൂക്കള്‍ മാതളത്തളിരുകള്‍
നമ്മുടെയോരോ മൗനവും അതിന്‍റെ
വാചാലതകളും വലംവച്ച്
ഹൃദയം കൊണ്ട് നാം
ആലിംഗനം ചെയ്യുന്നോരീ പാതയില്‍
അതിരിട്ടു നില്ക്കുന്നു
മുന്തിരിപ്പൂക്കള്‍ മാതളത്തളിരുകള്‍
മഞ്ഞ മന്ദാരം നിറയെ
പൂവേന്തി നില്‍കുന്നയീ വേനലില്‍
പ്രണയത്തിന്‍റെ പൂമണങ്ങള്‍ വാസനിക്കുന്നൊരു
പെൺശലഭം പോലെ ഞാൻ നിന്നിലേയ്ക്ക്
ചിറകുകള്‍ വിടര്‍ത്തുന്നു
പൂവേന്തി നില്‍കുന്നയീ വേനലില്‍
പ്രണയത്തിന്‍റെ പൂമണങ്ങള്‍ വാസനിക്കുന്നൊരു
പെൺശലഭം പോലെ ഞാൻ നിന്നിലേയ്ക്ക്
ചിറകുകള്‍ വിടര്‍ത്തുന്നു
ഇപ്പോള്‍ നമ്മളീ ആകാശനീലയില്‍
ദൈവത്തിന്‍റെ ശ്വാസം പോലെയുള്ലോരാ
കാറ്റിലൊഴുകുന്ന
പ്രണയം കൊണ്ട് ദൈവങ്ങളായ
രണ്ടരൂപികള്‍ !
💝💘💘💘💘💘💘💘💘💘💘💘💘💝
ദൈവത്തിന്‍റെ ശ്വാസം പോലെയുള്ലോരാ
കാറ്റിലൊഴുകുന്ന
പ്രണയം കൊണ്ട് ദൈവങ്ങളായ
രണ്ടരൂപികള്‍ !
💝💘💘💘💘💘💘💘💘💘💘💘💘💝
No comments:
Post a Comment
" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "