Labels

11.12.2017

കിതാബ്( മാതൃഭൂമി) ,ഒറ്റമേഘപ്പെയ്ത്ത് ( കൈരളി)






ഇന്നലത്തെ ദിവസം രണ്ടു സന്തോഷങ്ങളുടെതായിരുന്നു. ഷാര്‍ജ്ജ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യപ്പെട്ട രണ്ടു പുസ്തകളില്‍ എന്‍റെയും കവിതകളുടെ ഓരോ കുഞ്ഞടയാളങ്ങള്‍ പതിച്ചു കിട്ടിയിരിക്കുന്നു .
1) ഷാർജ്ജ അന്താരാഷ്‌ട്ര പുസ്തകോത്സവത്തോടനു ബന്ധിച്ചു ക്ലബ്ബ് എഫ് എം 99.6 പ്രവാസി എഴുത്തുകാരില്‍ നിന്നും തിരഞ്ഞെടുത്ത കഥകളുടെയും കവിതകളുടെയും പുസ്തകം കിതാബ് എഡിഷന്‍ 2 "(മാതൃഭൂമി ബുക്സ്) സംവിധായകന്‍ സലീം അഹമ്മദ് കവി ആലങ്കോട് ലീലാകൃഷ്ണനു നല്‍കി പ്രകാശനം ചെയ്തു. പ്രകാശനം നവംബർ 10 -ന് രാത്രി 8.30 -ന് ഷാർജ്ജ എക്സ്പോ സെന്ററിലെ, ബോൾ റൂമിലെ പ്രൗഢ വേദിയിൽ നടന്നു.
2) ഹൈക്കുവിലൂടെ കൂട്ടുകിട്ടിയ കവിതകളെ സ്നേഹിക്കുന്ന ,പ്രിയ നന്പന്‍ സോണി ജോസ് വേലൂക്കാരന്‍ എഡിറ്റ് ചെയ്ത, 22 കവികളുടെ ഹൈക്കു കവികളുടെ സമാഹാരം "ഒറ്റമേഘപെയ്ത്ത്" (''കൈരളി പബ്ളിക്കേഷന്‍സ്'') ശ്രീ എസ് ഗോപാല കൃഷ്ണന്‍ ശ്രീ ഷാബു കിളിത്തട്ടിലിനു നല്‍കി പ്രകാശനം ചെയ്തിരിക്കുന്നു .
**************************************************
താങ്ക്സ് ഗോസ് to :സോണിജോസ് വേലൂക്കാരന്‍ N കൈരളി ബുക്ക്സ്
ക്ലബ്‌ എഫ് എം N മാതൃഭൂമി ബുക്ക്സ് .

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "