കാലം വളര്‍ന്നു പോയതിന്‍
ചില്ലയിലിരിക്കുമ്പോള്‍
മാമ്പഴംപോല്‍ വിളഞ്ഞൊരുത്തിയെ
കൂട്ട് കിട്ടുന്നു
നോക്കില്‍
ച്ചുറ്റിപ്പിടിക്കുമ്പോഴൊക്കെയും
തേന്‍ മണക്കുന്നവനെ എന്ന് ,
മധുരം കുടയുന്നൊരുവളെ
എന്നില്‍
നിന്നെ മണക്കുന്നതാണെന്ന് പറഞ്ഞവന്‍
ചുംബനം കൊണ്ട് പിന്നെയും
ജപ്തി ചെയ്യുന്നു .
അവരുടെ ആകാശം നിറയെ
മാമ്പൂ മണക്കുന്നു
ആയിരം നിറമുള്ള ഇഷ്ടത്തിന്റെ
വസന്തം മണക്കുന്നു
ചുറ്റും
തേന്‍ത്തുമ്പികളുടെ നൃത്തം നിറയുന്നു !
No comments:
Post a Comment
" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "