1.18.2016

പുലരി

പുലരിയൊരു പുഴ
അതില്‍ കാറ്റൊഴുകുന്നു 
കിളിയൊഴുകുന്നു
വെയിലിറ്റു വീഴുന്നു .
നിദ്രയില്‍ നിന്നും മൊട്ടുകളെല്ലാം
ഇതള്‍ തുറക്കുമ്പോള്‍
നാമതിന്‍ കരയിലിരുന്നു
കടുംചായ മോന്തുന്നു .
കുട്ടകളിലിരുന്ന്‍ മീനുകള്‍
കണ്ണുകള്‍കൊണ്ട് പട്ടംപറത്തുന്നു
കൂവിത്തെളിഞ്ഞൊരു പക്ഷി മൌന വ്രതമെടുക്കുന്നു
നമ്മുടെ വിശപ്പുകള്‍ പിന്നെയും നടക്കാനിറങ്ങുന്നു.