9.20.2015

മുറിവേറ്റവര്‍

 

ആയുധങ്ങളെക്കാള്‍ 
ചുംബനങ്ങള്‍ കൊണ്ട് മുറിവേറ്റവരാണ് ഏറെയും.
പ്രണയത്തിലെപ്പോഴും
ഒരു വജ്രകഠാര ഒളിഞ്ഞിരിക്കുന്നുണ്ട്,
മുറിവേല്‍ക്കുമ്പോഴൊക്കേയും 
നീറ്റുകക്ക പോലെ നാം
പൊടിഞ്ഞു പോകുന്നു.
ഇളംവെയില്‍ പൊടുന്നനെ കൊടുംവേനലാകുന്ന
മാന്ത്രികവനത്തില്‍ പെട്ടുപോകുന്നു,
ഇഷ്ടങ്ങളില്‍ 
വേദനയുടെ സീല്‍ക്കാരങ്ങള്‍ ഉറപൊഴിക്കുന്നു.

അന്ന്
ഋതുക്കളറിയാതെ പ്രണയം പങ്കിട്ടു നുണഞ്ഞവര്‍ നാം
ഇന്ന്
ഒരു ചെറുകാറ്റിനാല്‍ പച്ചമഞ്ഞിച്ചു അകലേയ്ക്കടര്‍ന്നവര്‍.