2.26.2015

തട്ടിക്കൂട്ട് ഹൈക്കുസ്


നിശബ്ദം വിശപ്പുണ്ണുന്നു
നഗര പിന്നാമ്പുറത്ത്

മുഷിഞ്ഞുപോയവര്‍,
ജീവിതം മുറിഞ്ഞു പോയവര്‍ 
*******************************
 

തിരയില്ല തീരമില്ല
ഉണരാത്തവരുടെ വീട്ടുമുറ്റം നിറയെ
അലസമായൊരു കാറ്റുമാത്രം 

*******************************
 

പതറുന്ന ചുവടുകള്‍
മുറുകുന്ന വിശപ്പിന്‍റെ ഈണം

മുന്നില്‍ വിളഞ്ഞു കിടക്കുന്ന
വേനല്‍ 
*******************************

ഓര്‍മ്മകളുടെ തണുപ്പിനു മീതെ
നീയെന്ന നുണകളുടെ 

വെളുത്ത വട്ടം ,
ഞാന്‍ കിണറിന്നൊറ്റക്കണ്ണ്‍ .
*******************************

മഞ്ഞുകാലം
സായാഹ്നത്തിലെ സൂര്യനെ
പകുത്തൊരില

*******************************