9.16.2014


ജയിക്കുന്ന യുദ്ധങ്ങല്‍ക്കൊടുവില്‍
കയ്യടികളുടെ ആരവങ്ങളില്‍ നിന്നും ഒരുവന്‍
പറിച്ചു നടപ്പെടുന്നുണ്ട്
അവനൊഴുക്കിയ
വേദനകളുടെ പുഴ മുറിച്ചു കടന്നു
തിരിഞ്ഞു നോക്കുമ്പോള്‍
അവനൊരു ബുദ്ധന്‍റെ മുഖം .
ചുറ്റിലും വളരുന്നതും കനക്കുന്നതും
വിജനത മാത്രം
ആള്‍ക്കൂട്ടത്തിലും
പാകമാകാത്ത ഉടുപ്പില്‍
ആടിയുലയുന്ന ശരീരം പോലവന്‍ 

വേച്ചു പോകുന്നു .