ഇന്നീ
വേനല്‍ക്കാല കവാടത്തി-
ലേകസഞ്ചാരി
മഴ !
_______________________
മഴകൊണ്ട മഞ്ഞപ്പൂക്കള്‍
നിലത്തിട്ട കുറിമാനം ,
ചിരിയുപേക്ഷിച്ചിരിക്കുന്നു
_______________________
മഴയ്ക്കപ്പുറം
വെയിലുണരുന്നു
ഒരുകാലം കടഞ്ഞെടുക്കുന്നു
_________________________
ഇടവഴികള്‍ക്കെല്ലാം
ഇരുട്ടിന്‍ മുഖം
ഇനിയുമിരുളാതൊരു ജാലകം
________________________
ഇരുള്‍ മുറിയവേ
കിളിയൊച്ചകളൊഴുകുന്നു
നിദ്രയുണരുന്നു ജാലകങ്ങള്‍
__________________________
പുലരിക്കു കുറുകെ
മഞ്ഞു മേഞ്ഞിരുന്നു
ഞെട്ടിലടരാതൊരു വസന്തവും ,
നരച്ചു പോയത് .
_________________
മഞ്ഞു പോലൊരുണ്ണി
മറുക് പോലോരമ്മ !
_________________________
കല്‍പ്പടവുകളിറങ്ങുന്നു
കാലോച്ചകളില്ലാതെ മഞ്ഞ്
ധ്യാനത്തിലൊരു കുളം
ഒരു രാത്രി നിറയെ
നിഴലുകളുണര്‍ന്നിരിക്കുന്നു
ഇലകളുറങ്ങുന്നു
____________________
മഞ്ഞുകാലത്തെ ചന്ദ്രന്‍
വേനല്‍ക്കാല കവാടത്തി-
ലേകസഞ്ചാരി
മഴ !
_______________________
മഴകൊണ്ട മഞ്ഞപ്പൂക്കള്‍
നിലത്തിട്ട കുറിമാനം ,
ചിരിയുപേക്ഷിച്ചിരിക്കുന്നു
_______________________
മഴയ്ക്കപ്പുറം
വെയിലുണരുന്നു
ഒരുകാലം കടഞ്ഞെടുക്കുന്നു
_________________________
ഇടവഴികള്‍ക്കെല്ലാം
ഇരുട്ടിന്‍ മുഖം
ഇനിയുമിരുളാതൊരു ജാലകം
________________________
ഇരുള്‍ മുറിയവേ
കിളിയൊച്ചകളൊഴുകുന്നു
നിദ്രയുണരുന്നു ജാലകങ്ങള്‍
__________________________
പുലരിക്കു കുറുകെ
മഞ്ഞു മേഞ്ഞിരുന്നു
ഞെട്ടിലടരാതൊരു വസന്തവും ,
നരച്ചു പോയത് .
_________________
മഞ്ഞു പോലൊരുണ്ണി
മറുക് പോലോരമ്മ !
_________________________
മരണമുണ്ടെന്നുറക്കെ
നിഴലിനെ വെയിൽപ്പെടുത്തുന്ന
നട്ടുച്ചകൾ
________________________
ആകാശം മിന്നുന്നോ-
രാമ്പല്‍ക്കുളം ,ഇന്നതിലൊരു
അലിയാത്ത വെണ്ണക്കുടം
____________________________
ഒരു പ്രഭാതം
പൂവങ്കോഴിയുടെ ഉണര്‍ച്ചയില്‍
മുറിവേല്‍ക്കാതെ
_________________________
വാതിലടയ്ക്കും മുന്‍പേ
കാലൊച്ച പടികടന്നെത്തി
ഇരുട്ടിനി പുറത്തു നില്‍ക്കട്ടെ
_________________________
വിയര്‍ക്കുന്ന മകരം
കാത്തു വച്ചിട്ടും
കരളു കുതിര്‍ത്തവള്‍ക്കായ്
_______________________
നീലച്ചുമരുകളില്‍
യൌവ്വനം തീര്‍ന്നുപോയെന്നൊരു
കാലത്തിന്‍ കുറിപ്പ്
_______________________
ആകാശം മിന്നുന്നോ-
രാമ്പല്‍ക്കുളം ,ഇന്നതിലൊരു
അലിയാത്ത വെണ്ണക്കുടം
____________________________
ഒരു പ്രഭാതം
പൂവങ്കോഴിയുടെ ഉണര്‍ച്ചയില്‍
മുറിവേല്‍ക്കാതെ
_________________________
വാതിലടയ്ക്കും മുന്‍പേ
കാലൊച്ച പടികടന്നെത്തി
ഇരുട്ടിനി പുറത്തു നില്‍ക്കട്ടെ
_________________________
വിയര്‍ക്കുന്ന മകരം
കാത്തു വച്ചിട്ടും
കരളു കുതിര്‍ത്തവള്‍ക്കായ്
_______________________
നീലച്ചുമരുകളില്‍
യൌവ്വനം തീര്‍ന്നുപോയെന്നൊരു
കാലത്തിന്‍ കുറിപ്പ്
കല്‍പ്പടവുകളിറങ്ങുന്നു
കാലോച്ചകളില്ലാതെ മഞ്ഞ്
ധ്യാനത്തിലൊരു കുളം
______________________
ഒരു രാത്രി നിറയെ
നിഴലുകളുണര്‍ന്നിരിക്കുന്നു
ഇലകളുറങ്ങുന്നു
____________________
ബധിരന്റെ കണ്ണുകളില്‍
സംഗീതം
സംഗീതം
_______________________
ഒരുമുഴം നിദ്രക്ക് മീതെ
കനത്തും കുളിർത്തും രാത്രി
മുല്ലപൂക്കുന്നു
മുല്ലപൂക്കുന്നു
____________________________________
No comments:
Post a Comment
" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "