9.07.2013

ഇത്തിരിക്കാഴ്ചകള്‍കാറ്റിനെ ചാഞ്ഞും ചരിഞ്ഞും 
ഭംഗിയിലിളകിയും 
പരിഭാഷപ്പെടുത്തുന്ന 
ഉച്ച വയല്‍ പച്ചകള്‍

പരന്നും ചുരുങ്ങിയും
ചൂണ്ടക്കൊളുത്തുപോല്‍ വളഞ്ഞും
വെള്ളിക്കസവുപോലുലഞ്ഞും
പരല്‍മീനുകള്‍

തോട്ടുവക്കിലുമ്മവച്ചുരുമ്മി
കൊഞ്ചിയോടുന്ന കുളിര്‍മേനി
ക്കുറുമ്പ്

വന്ധ്യമാം കൈതക്കാടുകളില്‍
മുള്ളുവേലിപ്പൂക്കളില്‍
വയലറ്റ് പയര്‍ത്തളിരുകളില്‍
വിഷാദമൊട്ടുമേയില്ലെനി ക്കെന്ന്
ചൂളമടിച്ചൂയലാടുന്ന കാറ്റ് .