1.15.2013

ഓര്‍മ്മഭരണി ____
അലക്കിയിട്ടും
അലക്കിയിട്ടും
നിറം കൂടുന്നെയുള്ളൂ
ഈ ഓര്‍മ്മകള്‍ക്ക് .
പൊതിച്ചെടുത്ത്
കൊത്തിത്തിന്നിട്ടും
പിന്നെയും പിന്നെയും
ബാക്കിയാകുന്നുണ്ട്
പൊങ്ങ്പോലത്തെ
രുചികള്‍ .
എന്തൊരത്ഭുതം
പൂളിയിട്ടും പൂളിയിട്ടും
തീരുന്നേയില്ലല്ലോ
ഈ ചക്കര മാങ്ങയും .
ഉപ്പില്ലാത്ത മൌനത്തിലേക്ക്
ചേര്‍ത്ത് നുണയാന്‍
ഉണക്കിയെടുത്ത്
കൂട്ടിവച്ചിട്ടുണ്ടിനിയും
ചീന്തുമാങ്ങകളുടെ
ഒരു
ഓര്‍മ്മഭരണി .
_____________________