Labels

9.25.2012

വിളക്കുമാടങ്ങള്‍ ഉണര്‍ന്നിരുന്നപ്പോള്‍_____


വിളക്കുമാടങ്ങളില്‍ ഇരുള്‍ പരക്കുമ്പോള്‍
നീ നിസ്സഹായതയുടെ വയല്‍വരമ്പുകളില്‍ കുനിഞ്ഞിരിക്കരുത്.
ജാഗ്രതയുടെ പുതപ്പെടുത്തു പുതക്കേണ്ടതുണ്ട്.
അസഹ്യതയുടെ കട്ടിത്തുണി ചുരുട്ടിക്കൊളുത്തുവാന്‍ മിനക്കെടാതെ ,
പ്രതീക്ഷയുടെ നേര്‍മ്മയുള്ള തുണിതെറുത്ത് തിരികൊളുത്തുക
രാവിന്‍റെ നിശബ്ദതയിലും അര്‍ഥങ്ങള്‍ ഉണര്‍ന്നിരിക്കുന്നതും
ചീവീടുകള്‍ അവയെ കാലങ്ങളായി പരിഭാഷപ്പെടുത്തിക്കൊണ്ടിരിക്ക യാണെന്നും ,
വെറുതെയെങ്കിലും നീയപ്പോള്‍ ചിന്തിച്ചു പോകും .
ലിപികളില്ലാത്ത ഒരു ഭാഷ പ്രകൃതിയില്‍ ഉറങ്ങുന്നുണ്ട്.
കാഴ്ചകളുടെ അറ്റങ്ങളില്‍ വിടര്‍ന്നുംകൂമ്പിയും ജപംചെയ്യുന്ന ശലഭങ്ങളുണ്ട്.
വയലിന്‍റെ അറ്റത്ത് പകലോന്‍ പണിക്കിറങ്ങുമ്പോള്‍
നിന്‍റെ പുതപ്പ് നീ കുടഞ്ഞെറിയണം .
മൂരിനിവര്‍ന്ന്‍ ആകാശം നോക്കി നിനക്കിനി ചിരിക്കാം .
അടുത്ത അസതമയത്തിനു മുന്‍പേ ചുള്ളിക്കമ്പുകള്‍ ശേഖരിച്ചു വയ്ക്കുക .
മഞ്ഞു കാലത്തിന്‍റെ രാത്രികളില്‍ നക്ഷത്രങ്ങളോട് മിണ്ടുവാന്‍ നിനക്കിനിയും കഥകള്‍ ചേര്‍ത്തുവയ്ക്കെണ്ടതല്ലേ.
_____________________________________________________________________________

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "