Labels

8.27.2012

monaliza....Sachidanandan Ponkunnam

Sachidanandan Ponkunnam

മോണാലിസയുടെ ചിരിയുടെ രഹസ്യത്തിന്റെ ചുരുള്‍ അഴിയുന്നു ........); മോണാലിസ എന്നാ ഡാവിഞ്ചിയുടെ യുടെ വിഘ്യാത ചിത്രത്തിന്റെ മോഡല്‍ എന്ന് സംശയിക്കുന്ന ലിസാ ഗെരാര്‍ദിനിയുടെ അവശിഷ്ടങ്ങള്‍ ഇറ്റലിയിലെ ചരിത്ര ഗവേഷകര്‍ക് ഫ്ലോരെന്സിലെ ഒരു കന്യസ്ത്രി മഠത്തില്‍ നിന്ന് ലഭിച്ചു ,ഡെല്‍ ജിയോകൊണ്ടോ എന്നാ സില്‍ക്‌ വ്യാപാരിയുടെ ഭാര്യ ആയിരുന്നു ലിസാ .ഭര്‍ത്താവിന്‍റെ മരണ ശേഷം കന്യസ്ത്രി മഠത്തില്‍ ചേര്‍ന്നു ഇവര്‍ കന്യസ്ത്രി ആയി എന്ന് ഗവേഷകര്‍ പറയുന്നു.ഈ കന്യസ്ത്രി മഠത്തില്‍ വച്ച് തന്‍റെ 63-)0 വയസ്സില്‍ 1542 ജൂലൈ15 ന്നു ലിസാ മരിച്ചു എന്ന് ചരിത്രം .ഇപ്പോള്‍ ലിസയുടെ അന്ത്യവിശ്രമ മുറി ഗവേഷകര്‍ കണ്ടെത്തി അതില്‍ നിന്ന് ഒരു സ്ത്രിയുടെ തലയോട്ടിയും ,അസ്ഥികൂടവും കണ്ടത്തിയിരിക്കുന്നു.ഇതില്‍ നിന്നുള്ള ഡി .എന്‍. എ .ഫലം ലിസയുടെ കുട്ടികളുടെ അവഷിസ്ടങ്ങളുംമയി ഒത്തു നോക്കി അവ കൃത്യമായാല്‍ ഫോരോന്‍സിക് അര്ടിസ്റ്റുകള്‍ കൃത്യമായി ലിസയുടെ മുഖം പുനര്‍സൃഷ്ടിച്ചു ഡാവിഞ്ചി വരച്ച ചിത്രവുമായി ഒത്തു നോക്കിയാല്‍ ചിത്രത്തിലെ മോഡല്‍ ലിസാ തന്നെ ആണോ എന്ന് മനസ്സിലാക്കാം .ആ ചിരിയെ എല്ലാവരും പ്രണയിച്ചു .അതുകൊണ്ട് തന്നെ ആ രഹസ്യം അറിയാന്‍ ലോകവും കാത്തിരിക്കുന്നു ,ലോകത്തെ മയക്കിയ ആ ചിരിയുടെ രഹസ്യം .

2 comments:

  1. http://www.sheebaramachandran.blogspot.com/2012/10/blog-post_5.html

    ReplyDelete
  2. മോണോലിസയാണോ അതോ ആ ചിത്രമാണോ പ്രധാനം?, പഴയ ചിത്രങ്ങളില്‍ പലതും, അല്ല, മിക്കവാറും മോഡല്കള്‍ വെച്ച് വരച്ചത് തന്നെയാണ്, അപ്പോള്‍ ഇതൊരു വലിയ കണ്ടു പിടിത്തമായി എന്ന് കരുതുന്നില്ല. മറിച്ച് ആ സമയവും പണവും എത്ര നന്നായി ഉപയോഗിക്കാമായിരുന്നു?

    ReplyDelete

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "