നിന്നിലേയ്ക്കുള്ള വഴിയെ നടക്കുമ്പോള്‍
നീ തന്ന ഇഷ്ടത്തിന്‍റെയാ വിത്തുകള്‍
അടയാളം വിതറുന്നു ,
നിന്നെമാത്രം തിരഞ്ഞു വരുമ്പോള്‍
പാരിജാതം വിടര്‍ന്നു നില്ക്കുന്ന
പാതകള്‍ കാണുന്നു .
നിന്നെയോര്‍ത്ത് ഉണര്‍ന്നു കിടക്കുമ്പോള്‍
രാവ്നീളെ നിന്‍റെ പേരുള്ള പുതിയ കാറ്റു വീശുന്നു .
അടയാളം വിതറുന്നു ,
നിന്നെമാത്രം തിരഞ്ഞു വരുമ്പോള്‍
പാരിജാതം വിടര്‍ന്നു നില്ക്കുന്ന
പാതകള്‍ കാണുന്നു .
നിന്നെയോര്‍ത്ത് ഉണര്‍ന്നു കിടക്കുമ്പോള്‍
രാവ്നീളെ നിന്‍റെ പേരുള്ള പുതിയ കാറ്റു വീശുന്നു .
ആത്മാവില്‍ നീ നിറഞ്ഞു പെയ്യവേ
ഇരുട്ടിലും പ്രണയത്തിന്‍റെ സൂഫികള്‍
നൃത്തം ചെയ്യുന്നു ,
ആകാശം അതിന്‍റെ ഒറ്റദീപം
കൊളുത്തി വയ്ക്കുന്നു .
അവനവനെ മറന്നു മറന്ന്
ഒരു പുഴയൊഴുകുന്നതില്‍ ഞാനതിന്‍റെ
മുഖം തൊടുന്നു.
ഇരുട്ടിലും പ്രണയത്തിന്‍റെ സൂഫികള്‍
നൃത്തം ചെയ്യുന്നു ,
ആകാശം അതിന്‍റെ ഒറ്റദീപം
കൊളുത്തി വയ്ക്കുന്നു .
അവനവനെ മറന്നു മറന്ന്
ഒരു പുഴയൊഴുകുന്നതില്‍ ഞാനതിന്‍റെ
മുഖം തൊടുന്നു.
പ്രണയത്തിലേയ്ക്ക് പിന്നെയും
ഉണരാന്‍ തുടങ്ങുമ്പോള്‍
ആദിമ സൂര്യനൊരു
പുതുപുലരിയും കൊണ്ടതാ മുന്നില്‍ നില്ക്കുന്നു .
ഞാനെന്നിലെയ്ക്ക് തിരികെപ്പോരുമ്പോള്‍
വഴി നിറയെ ഹൃദയാകൃതിയുള്ള ഇലകള്‍
തളിര്‍ത്തു നില്ക്കുന്ന കാടുകാണുന്നു,
ഓരോ അനക്കത്തിലും
ഞാനെന്നു നീയെന്ന് ചുവക്കുന്ന
പൂക്കള്‍ കാണുന്നു .
നമുക്കുള്ള ആനന്ദങ്ങളും കൊണ്ട് ഓരോ വഴിയും
തുടുത്തു നില്ക്കുന്നു .
ഉണരാന്‍ തുടങ്ങുമ്പോള്‍
ആദിമ സൂര്യനൊരു
പുതുപുലരിയും കൊണ്ടതാ മുന്നില്‍ നില്ക്കുന്നു .
ഞാനെന്നിലെയ്ക്ക് തിരികെപ്പോരുമ്പോള്‍
വഴി നിറയെ ഹൃദയാകൃതിയുള്ള ഇലകള്‍
തളിര്‍ത്തു നില്ക്കുന്ന കാടുകാണുന്നു,
ഓരോ അനക്കത്തിലും
ഞാനെന്നു നീയെന്ന് ചുവക്കുന്ന
പൂക്കള്‍ കാണുന്നു .
നമുക്കുള്ള ആനന്ദങ്ങളും കൊണ്ട് ഓരോ വഴിയും
തുടുത്തു നില്ക്കുന്നു .
പ്രണയത്തിന്‍റെ ഓരോ പ്രഭാതത്തിലുമിങ്ങിനെ
നമ്മളെയും കൊണ്ട് ജീവിതത്തിലേയ്ക്ക് ഞാന്‍
പിന്നെയും പിന്നെയും
ഒളിച്ചോടുന്നു 😊
നമ്മളെയും കൊണ്ട് ജീവിതത്തിലേയ്ക്ക് ഞാന്‍
പിന്നെയും പിന്നെയും
ഒളിച്ചോടുന്നു 😊
No comments:
Post a Comment
" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "