1.01.2014

ഞാന്‍ , കടല്‍ , ആകാശംഒരു മഞ്ഞുകാലത്തിന്‍റെ
തണുത്ത അലസതയില്‍
നീല ചായക്കോപ്പയില്‍ 
സൂര്യനെ വായിലെടുക്കുന്നു എന്ന് 
സങ്കല്‍പ്പിക്കുന്ന കുട്ടിയെപ്പോലെ....

കടല്‍ 

തിരകളോരോന്നിലും 
കുളിര് ചേറ്റിച്ചേറ്റി 
കാലു നീട്ടിയിരിക്കും 
മുത്തശ്ശിയുടെ മടിത്തട്ട് പോലെ ....

ആകാശം 

വൃദ്ധനായ സഞ്ചാരിയുടെ 
അഴിച്ചു വച്ച ചുളുങ്ങിയ 
കച്ച പോലെ ..


— drinking coffee with winter.